മുതലപ്പൊഴിയില്‍ വീണ്ടും വളളം മറിഞ്ഞ് അപകടം
തിരുവനന്തപുരം : മുതലപ്പൊഴിയില്‍ ഇന്ന് രാവിലെയാണ് ശക്തമായ തിരയിൽപെട്ട് രണ്ട് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞത്.
പെരുമാതുറയിലെയും പുതുക്കുറിച്ചിയിലെയും വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇരുവള്ളങ്ങളിലുമായി നാല് പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപെടുത്തി.
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ തിങ്കളാഴ്ചയും ഒരു മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടമായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട്(45) ആണ് മരിച്ചത്