കായംകുളത്ത് ലഹരിക്കടിമയായ കൊച്ചുമകന് വയോധികയെ തള്ളിയിട്ടു കൊന്നു
ലഹരിക്കടിമയായ കൊച്ചുമകൻ വഴക്കിനിടെ വയോധികയെ തള്ളിയിട്ടു കൊന്നു

കായംകുളം : ലഹരിക്കടിമയായ കൊച്ചുമകന് വയോധികയെ തള്ളിയിട്ടു കൊന്നു. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ സരോജിനി(70)യാണ് മരിച്ചത്.
ലഹരിക്കടിമയായ കൊച്ചുമകൻ വഴക്കിനിടെ ഇവരെ തള്ളിയിടുകയായിരുന്നു. തുടർന്ന് കല്ലുകൾ കൂട്ടിയിട്ടിരുന്നതിലേക്കാണ് ഇവർ തലയിടിച്ച് വീണത്.പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ വയോധിക മരിക്കുകയായിരുന്നു.