മുൻ മന്ത്രിയുമായ എ.കെ. ബാലന്‍റെ മുൻ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി.ആർ.എ 21 സുപ്രഭാതത്തിൽ എൻ. റാമിനെ (68) ആണ് കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.കെ. ബാലന്‍റെ മുൻ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി.ആർ.എ 21 സുപ്രഭാതത്തിൽ എൻ. റാമിനെ (68) ആണ് കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ എൻ. റാമിനെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പൊലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. വൈകിട്ടോടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തുടർന്ന് രാജാജി നഗർ അഗ്നിരക്ഷാസേന യൂനിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറായിരിക്കെയാണ് 2006ൽ എൻ. റാമിനെ മന്ത്രി എ.കെ. ബാലന്‍റെ സ്റ്റാഫ് ആയി നിയമിച്ചത്. കെ.ജി.ഒ.എ മുൻ ജില്ല വൈസ് പ്രസിഡന്‍റാണ്. ഭാര്യ: സരസ്വതി. മക്കൾ: ശ്രുതി, സ്മൃതി. മരുമക്കൾ: അർജുൻ, അനൂപ്.