ധനവകുപ്പിൽ തസ്തികകൾ അധികം; ചുരുക്കാൻ നിർദേശം
ധനവകുപ്പിൽ ഓഫിസ് അറ്റന്റൻഡ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികൾ ആവശ്യത്തിൽ അധികമാണെന്നും ഈ തസ്തികകൾ മൂന്നിലൊന്നായി കുറയ്ക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് റിപ്പോർട്ട്.
തിരുവനന്തപുരം: ധനവകുപ്പിൽ ഓഫിസ് അറ്റന്റൻഡ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികൾ ആവശ്യത്തിൽ അധികമാണെന്നും ഈ തസ്തികകൾ മൂന്നിലൊന്നായി കുറയ്ക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് റിപ്പോർട്ട്.ഭക്ഷ്യസുരക്ഷ, മോട്ടോർ വാഹനം, തദ്ദേശ വകുപ്പുകളിൽ ജീവനക്കാരുടെ കുറവുമൂലം ആവശ്യ സേവനങ്ങൾ പോലും മുടങ്ങുന്ന സാഹചര്യത്തിൽ ഇ-ഓഫിസ് നടപ്പാക്കിയശേഷവും ധനവകുപ്പിൽ ഇത്തരം സപ്പോർട്ടിങ് സ്റ്റാഫ് നിലനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്നാണ് റിപ്പോർട്ടിലെ പരാമർശം. നിലവിലെ റാങ്ക് ലിസ്റ്റ് തീരുന്ന തീയതിക്ക് ശേഷമുള്ള റിപ്പോർട്ടുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല. നിർത്തലാക്കുന്ന തസ്തികകൾക്ക് പകരമായി ഇപ്പോൾ ജീവനക്കാരുടെ കുറവുള്ള വകുപ്പുകളിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാം. അധിക ജീവനക്കാരെ മറ്റ് ജില്ലകളിലേക്കും വകുപ്പുകളിലേക്കും അവരുടെ സമ്മതം വാങ്ങി വിന്യസിക്കാം.