കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട
കണ്ണൂർ : ആർ.പി.എഫും എക്സൈസും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 19.6 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക് വശത്താണ് ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
റെയിൽവേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വലിയ ചാക്കിനകത്ത് പ്ലാസ്റ്റിക് കവറിനുള്ളിൽ പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടി വെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കഴിഞ്ഞദിവസവും റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടിയിരുന്നു. മൂന്നാം പ്ലാറ്റ്ഫോമിന്റെ വടക്കുഭാഗത്ത് നിന്ന് 3.756 കിലോ കഞ്ചാവാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.