കനത്ത മഴയേതുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു
വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്.

ന്യൂഡല്‍ഹി: കനത്ത മഴയേതുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്.അപകടത്തിൽ മറ്റ് അഞ്ച് പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.ടെര്‍മിനല്‍ ഒന്നിന്റെ ഡിപാര്‍ച്ചര്‍ മേഖലയിലാണ് അപകടമുണ്ടായത്. മേൽക്കൂര തകർന്നതോടെ തൂണുകള്‍ മറിഞ്ഞ് ടാക്സി കാറുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.ടെര്‍മിനല്‍ ഒന്നില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.