വടകര എടച്ചേരിയിൽ സ്വകാര്യ ബസ് സ്കൂൾ വാഹനത്തിലിടിച്ച് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്
കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
കോഴിക്കോട്: വടകര എടച്ചേരിയിൽ സ്വകാര്യ ബസ് സ്കൂൾ വാഹനത്തിലിടിച്ച് ഏഴ് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്. കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. സ്കൂൾ വാഹനത്തിന്‍റെ ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ കോഴിക്കോട്ടെ ആശുപത്രികളിലേക്ക് മാറ്റി.വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസും, വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂൾ വാനുമാണ് അപകടത്തിൽപെട്ടത്. സ്കൂൾ വാനിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർഥികളെയും നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപെട്ടാണ് പുറത്തെടുത്തത്.