സ്വ​ര്‍​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്

ഇ​ന്ന് പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്

Jun 28, 2024
സ്വ​ര്‍​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്
gold-price-is-up-again

കൊ​ച്ചി: ആ​റു​ദി​വ​സ​ത്തെ ഇ​ടി​വി​നു ശേ​ഷം സ്വ​ര്‍​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്. ഇ​ന്ന് പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 52,920 രൂ​പ​യി​ലും ഗ്രാ​മി​ന് 6,615 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 30 രൂ​പ വ​ര്‍​ധി​ച്ച് 5,505 രൂ​പ​യാ​യി. 24 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 7,172 രൂ​പ​യാ​ണ്.ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സ്വ​ർ​ണ​വി​ല ഒ​റ്റ​യ​ടി​ക്ക് 640 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും 80 രൂ​പ കു​റ​ഞ്ഞു. പി​ന്നീ​ട് ചൊ​വ്വാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം ബു​ധ​നാ​ഴ്ച വീ​ണ്ടും 200 രൂ​പ കു​റ​ഞ്ഞ് 53,000 രൂ​പ​യി​ൽ താ​ഴെ​യെ​ത്തി. വ്യാ​ഴാ​ഴ്ച വീ​ണ്ടും 200 രൂ​പ കു​റ​യു​ക​യാ​യി​രു​ന്നു. ആ​റു​ദി​വ​സ​ത്തി​നി​ടെ പ​വ​ന് 1,120 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് സ്വ​ർ​ണം ഇ​ന്നു തി​രി​ച്ചു​ക​യ​റി​യ​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.