ഗാന്ധിഭവന്‍ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് ഓക്സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ കെ. തോമസിന് സമ്മാനിച്ചു

Apr 19, 2026
ഗാന്ധിഭവന്‍ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് ഓക്സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ കെ. തോമസിന് സമ്മാനിച്ചു
shijo k thomas
പത്തനാപുരം ഗാന്ധിഭവന് മികച്ച സാമൂഹ്യ സേവനപ്രവര്ത്തനങ്ങള്ക്ക് നല്കിവരുന്ന സോഷ്യല് എക്സലന്സ് അവാര്ഡ് പത്തനാപുരം ഗാന്ധിഭവനില് നടന്ന ചടങ്ങില് ഓക്സിജന് ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ തോമസിന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിച്ചു. 25,000/ രൂപയും, ഫലകവും അടങ്ങുന്നതായിരുന്നു അവാര്ഡ്. 40000 രൂപയുടെ മൂലധനവുമായി ആരംഭിച്ച ഓക്‌സിജന് ഗ്രൂപ്പ് ഇന്ന് കേരളത്തിലൊട്ടാകെ 44 ബ്രാഞ്ചുകളിലായി രണ്ടായിരത്തി അഞ്ഞൂറോളം ജീവനക്കാരും രണ്ടായിരം കോടിയിലധികം രൂപയുടെ ബിസ്സിനസ്സുമായി പ്രവര്ത്തിക്കുന്നതോടൊപ്പം കാരുണ്യമേഖലയിലും നിരവധി പ്രവര്ത്തനങ്ങള് നടത്തിവരുന്നു. ഓക്സിജന് ഗ്രൂപ്പ് സമൂഹ നന്മയ്ക്കായി നടത്തുന്ന നിരവധി പ്രവര്ത്തനങ്ങള് മുന് നിര്ത്തിയാണ് ഈ പുരസ്‌ക്കാരം അദ്ദേഹത്തിന് സമ്മാനിച്ചത്.
പുനലൂര് നഗരസഭ മുന് വൈസ് ചെയര്മാന് കെ. ധര്മ്മരാജന് പുനലൂര് അദ്ധ്യക്ഷത വഹിച്ച ചടങ്ങില് ഗാന്ധിഭവന് സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര് സോമരാജന് സ്വാഗതം ആശംസിച്ചു. അനുഗ്രഹീത ഗായകന് റവ. ഫാ. സേവേറിയോസ് എം. തോമസ് മുഖ്യാഥിതിയായി. ഗാന്ധിഭവന് സി.ഇ.ഒ ഡോ. വിന്സെന്റ് ഡാനിയേല് നന്ദി രേഖപ്പെടുത്തി

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.