അക്ഷയക്ക് തുടക്കമിട്ട മലപ്പുറത്തുനിന്നും നിലനിൽപ്പിനായി സംരംഭകരുടെ സമര കാഹളം ,ജനുവരി 20 ന് ഐ ടി മിഷൻ മാർച്ച്

അക്ഷയ പ്രസ്ഥാനത്തെ രക്ഷിക്കാൻ നിയമസഭയിൽ ബിൽ വരണം :മലപ്പുറം ജില്ലാ അക്ഷയ സംരംഭകർ -ഫെയ്‌സ്

Dec 18, 2024
അക്ഷയക്ക് തുടക്കമിട്ട മലപ്പുറത്തുനിന്നും നിലനിൽപ്പിനായി സംരംഭകരുടെ സമര കാഹളം ,ജനുവരി 20 ന്  ഐ ടി മിഷൻ മാർച്ച്
faice malappuram district meet

അക്ഷയക്ക് തുടക്കമിട്ട മലപ്പുറത്തുനിന്നും നിലനിൽപ്പിനായി സംരംഭകരുടെ സമര കാഹളം ,ജനുവരി 20 ന്  ഐ ടി മിഷൻ മാർച്ച്
അക്ഷയ പ്രസ്ഥാനത്തെ രക്ഷിക്കാൻ നിയമസഭയിൽ ബിൽ വരണം :മലപ്പുറം ജില്ലാ അക്ഷയ സംരംഭകർ -ഫെയ്‌സ് 

മലപ്പുറം :ജനസേവനത്തിന്റെ മനുഷ്യതമുഖവുമായി സമൂഹത്തിലേക്ക് കടന്നുവന്ന അക്ഷയ പ്രസ്ഥാനത്തിന്റെ നിലനിൽപ്പിനായി മലപ്പുറത്തു നിന്നും സംരംഭകരുടെ സമര കാഹളം .മലപ്പുറം ജില്ലയിലെ അക്ഷയ സംരംഭക കൂട്ടായ്മ ഫെയ്‌സ്  വിഷൺ -2025 ജനറൽ ബോഡി മീറ്റിങ്ങിലാണ് നിയമസഭയിൽ അക്ഷയ പ്രസ്ഥാനത്തെ രക്ഷിക്കാൻ ബില്ല് അവതരിപ്പിക്കാൻ ഏകകണ്ഠമായി സംരംഭകർ ആവശ്യപ്പെട്ടത് .
ജില്ലാ സെക്രട്ടറി ജയസുധയുടെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മെഹർഷാ കളരിക്കൽ അധ്യക്ഷത വഹിച്ച മലപ്പുറം ജില്ലാ   സമ്മേളനം ഫെയ്‌സ് സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ മാഷ് ഉദ്‌ഘാടനം ചെയ്തു .സ്റ്റേറ്റ് എസ്‌സിക്യൂട്ടീവ് അംഗം ഇ എം വാസുദേവൻ ,സമരസമിതി ജില്ലാ ചെയർമാൻ സജിന ആലുക്കൽ ,ജില്ലാ കൺവീനർ സജി പി ,ഷൌക്കത്ത് കാളികാവ് ,അനിൽ നിലമ്പൂർ ,എന്നിവർ പ്രസംഗിച്ചു ,
"ടോക്ക് വിത്ത് ഫെയ്‌സ്"" -ഏകദിന ക്യാമ്പിൽ  ക്യാമ്പിൽ  മലപ്പുറത്തെ  അക്ഷയ സംരംഭകരുടെ ശക്തമായ കൂട്ടായ്മയാണ് ഫെയ്‌സിന്റെ ആഭിമുഖ്യത്തിൽ നടന്നത് .സംരംഭകർക്ക് പറയാനുള്ള എല്ലാകാര്യങ്ങളും ഫെയ്‌സ്  കൂട്ടായ്മ കേൾക്കുകയും നിയമസഭയിൽ ബില്ലായി അവതരിപ്പിക്കാനുള്ള ശ്രമം നടത്തുവാനും തീരുമാനമായി .ജനുവരി 20 ആം തിയ്യതിയിലെ ഐ ടി മിഷൻ മാർച്ഛ് വിജയിപ്പിക്കുവാനും തീരുമാനമെടുത്തു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.