കേരളത്തില്‍ ബിജെപിക്ക് 30 ജില്ലാ കമ്മിറ്റികള്‍
സംഘടനയുടെ പ്രവര്‍ത്തനം സുഗമമാക്കാനാണ് ജില്ലാ വിഭജനമെന്നും കെ.സുരേന്ദ്രന്‍

തൃശൂര്‍:കേരളത്തില്‍ ബി ജെ പിക്ക് 30 ജില്ലാ കമ്മിറ്റികള്‍. 14 റവന്യൂ ജില്ലാ കമ്മിറ്റികള്‍ വിഭജിച്ച് ബിജെപി 30 സംഘടന ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചു.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ റവന്യൂ ജില്ലകളില്‍ ഇനി മൂന്ന് ജില്ലാ കമ്മിറ്റികള്‍ ഉണ്ടായിരിക്കും.
പത്തനംതിട്ട വയനാട് കാസര്‍കോട് ജില്ലാ കമ്മിറ്റികള്‍ ഒഴികെ മറ്റു ജില്ലകള്‍ എല്ലാം രണ്ടായി വിഭജിക്കും.സംഘടനയുടെ പ്രവര്‍ത്തനം സുഗമമാക്കാനാണ് ജില്ലാ വിഭജനമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.