മഴക്കാലപൂർവ്വ ശുചീകരണം നടത്തി
സുൽത്താൻ ബത്തേരി നഗരസഭയിൽ പാളാക്കര സഹൃദയ റെസിഡൻ്റ്സ് അസോസിയേഷനും, നവശ്രുതി കലാരംഗും സംയുക്തമായി മെയ്യ് 31 ന് മഴക്കാലപുർവ്വ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. തിരുനെല്ലി പാളാക്കര, ഓടപ്പള്ളം പാളാക്കര റോഡിൻ്റെ ഇരു വശങ്ങളും കാട് വെട്ടി വൃത്തിയാക്കി. ശുചികരണ പ്രവർത്തിയുടെ ഉദ്ഘാടനം പതിനെഴാം ഡിവിഷൻ കൗൺസിലറും, സുൽത്താൻ ബത്തേരി നഗരസഭ ആരോഗ്യ സ്റ്റാഡിങ് കമ്മറ്റി ചെയർമാനുമായ പ്രമോദ് കളത്തിങ്കൽ നിർവ്വഹിച്ചു. ശുചീകരണ പ്രവർത്തനത്തിന് നവശ്രുതി പ്രസിഡൻ്റ് സുജിഷ് അബ്രഹാം മുണ്ടക്കാപിലാപുള്ളി, സെക്രട്ടറി അശോകൻ ചെറുവാടിയിലും, സഹൃദയ പ്രസിഡൻ്റ് വിനയൻ ശ്രീശൈലം, സെക്രട്ടറി സോണി ആസാദ് കക്കരിക്കൽ എന്നിവർ നേതൃത്വം നൽകി. വീടുകളും പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കുന്നതിലൂടെ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കാനും കഴിയും. അതിനായി സമൂഹം ഒരുമിച്ച് തയ്യാറാകണമെന്ന് ഉദ്ഘാടകൻ സംസാരിച്ചു.


