പഠനോപകരണങ്ങൾ വിതരണം ചെയതു

educational-materials-distributed

Jun 4, 2026
പഠനോപകരണങ്ങൾ വിതരണം ചെയതു

സുൽത്താൽ ബത്തേരി നഗരസഭയിൽ പാളാക്കരയിൽ പ്രവർത്തിക്കുന്ന സഹൃദയ റസിഡൻ്റ്സ് അസോസിയേഷൻ, സഹൃദയിൽ ഉൾപ്പെട്ട ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. മെയ്യ് 31 ന് പാളാക്കര നവശ്രുതി ഹാളിൽ വച്ച് നടത്തിയ വിദ്യാതളിർ പരിപാടിയുടെ ഉദ്ഘാടനം ബത്തേരി നഗരസഭ ആരോഗ്യ സ്റ്റാഡിങ് കമ്മറ്റി ചെയർമാൻ പ്രമോദ് കെ എസ് നിർവ്വഹിച്ചു. സഹൃദയ പ്രസിഡൻ്റ് വിനയൻ ശ്രീശൈലം അദ്ധ്യക്ഷത വഹിച്ചു. അശോകൻ ചെറുവാടിയിൽ സ്വാഗതവും, സെക്രട്ടറി സോണി ആസാദ് കക്കരിക്കൻ നന്ദിയും പറഞ്ഞു. സുകുമാരൻ ശ്രീവൽസം, തോമസ് കോട്ടകുടി, മത്തായി റാത്തപ്പിള്ളി തുടങ്ങിയവർ ആശംസകളുമർപ്പിച്ചു. ചടങ്ങിൽ 46  കുട്ടികൾക്ക് പുസ്തകവും പഠനോപകരണങ്ങളും വിതരണം ചെയ്തു.