സ്വീയിങ് ടീച്ചര്‍ അഭിമുഖം 30, 31 തിയ്യതികളില്‍
അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്
പാലക്കാട്: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ സ്വീയിങ് ടീച്ചര്‍ (യു.പി.എസ്) (കാറ്റഗറി നമ്പര്‍: 324/2022) തസ്തികയുടെ അഭിമുഖം മെയ് 30,31 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കോഴിക്കോട് മേഖല ഓഫീസില്‍ നടത്തും. ഇത് സംബന്ധിച്ച് അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും അസ്സല് പ്രമാണങ്ങളും ഇന്റര്‍വ്യൂ മെമ്മോയും തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത തീയതിയിലും സമയത്തും കോഴിക്കോട് മേഖല പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.