ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകൾ
35 വയസ്സ് കഴിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.
കോട്ടയം : പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ നിയമിക്കുന്നു. പട്ടിക വര്‍ഗ്ഗ യുവതി ,യുവാക്കൾക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലായി ഏഴ് ഒഴിവുകളുണ്ട്. എസ്.എസ്.എല്‍ സി പാസ്സായ 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും, 35 വയസ്സ് കഴിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.
ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം 100000/- (ഒരു ലക്ഷം രൂപ)രൂപയില്‍ കവിയരുത് (കുടുംബ നാഥന്റെ/സംരക്ഷകന്റെ ). പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 10,000/-രൂപ(പതിനായിരം രൂപ ) ഓണറേറിയം നല്‍കുന്നതാണ്. നിയമനം ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും. അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുളളൂ.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോറങ്ങള്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുളള അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. അവസാന തീയതി ജൂലൈ 20 .