2024-26 അധ്യയന വർഷത്തേക്കുള്ള എം.ബി.എ (ദുരന്തനിവാരണം) കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

ദുരന്ത നിവാരണ മേഖലയിൽ ഗവേഷണത്തിനും ഉയർന്ന ജോലികൾ കൈവരിക്കാനും വിദ്യാർഥികളെ സജ്ജരാക്കാൻ ഉതകുന്നതാണ് ഈ എം.ബി.എ പ്രോഗ്രാം.

2024-26 അധ്യയന വർഷത്തേക്കുള്ള എം.ബി.എ (ദുരന്തനിവാരണം) കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
online-application-invited-for-mba

തിരുവനന്തപുരം : റവന്യു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ILDM)-ൽ 2024-26 അധ്യയന വർഷത്തേക്കുള്ള എം.ബി.എ (ദുരന്തനിവാരണം) കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 8 വരെ ildm.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. കേരള യൂണിവേഴ്സിറ്റി അഫിലിയേഷനോടു കൂടി നടത്തി വരുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സാണ് ഐഎൽഡിഎം-ലേത്.ദുരന്ത നിവാരണ മേഖലയിൽ ഗവേഷണത്തിനും ഉയർന്ന ജോലികൾ കൈവരിക്കാനും വിദ്യാർഥികളെ സജ്ജരാക്കാൻ ഉതകുന്നതാണ് ഈ എം.ബി.എ പ്രോഗ്രാം. ബിസിനസ് മാനേജ്മെന്റ് രംഗത്തെ വിദഗ്ധരും ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിലെ അന്താരാഷ്ട്രതല ഫാക്കൽറ്റികളും ദുരന്ത നിവാരണം കൈകാര്യം ചയ്യുന്ന റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. അപേക്ഷകർക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും കെ-മാറ്റ്/ സി-മാറ്റ്/ CAT എൻട്രൻസ് പരീക്ഷയിൽ സാധുവായ മാർക്കും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547610005, ildm.revenue@gmail.com

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.