സമഗ്ര ശിക്ഷാ കേരളയില് സി.ആർ.സി കോർഡിനേറ്റർ നിയമനം
സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ സി.ആർ.സി കോർഡിനേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത ബിരുദം, ബി.എഡ് / ഡി.എൽ.എഡ് / ടി.ടി.സി അല്ലെങ്കിൽ തത്തുല്യ അധ്യാപന യോഗ്യത, കെ-ടെറ്റ് (K-TET) എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പൊതുവിദ്യാലയങ്ങളിലെ അധ്യാപന പരിചയവും വിദ്യാഭ്യാസ ഗവേഷണ പരിചയവും അഭിലഷണീയമാണ്. ഉദ്യോഗാർഥികൾക്ക് 2026 ഒക്ടോബർ ഒന്നിന് 45 വയസ്സ് കവിയാൻ പാടില്ല. പൂരിപ്പിച്ച അപേക്ഷകളും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 23-ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2736953, 2735315.


