തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ താത്കാലിക ഒഴിവ്
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് ആറിനു മുന്‍പായി നേരിട്ട് ഹാജരാകണം

തൃശ്ശൂര്‍ : ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ശമ്പളം 32560/രൂപ. മെഡിക്കല്‍ സൈക്യാട്രിയില്‍ എംഫില്‍ യോഗ്യതയുള്ള,18 നും 41 നുമിടയില്‍ പ്രായമുള്ള (ഇളവുകള്‍ അനുവദനീയം) ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് ആറിനു മുന്‍പായി നേരിട്ട് ഹാജരാകണം. ഫോണ്‍-0484 2312944.