വയനാട് എംപിയായി ലോക്സഭയിൽ പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു
കേരള സാരിയിൽ ലോക്സഭയിലെത്തിയാണ് പ്രിയങ്ക വയനാടിന്റെ ചുമതലയേറ്റത്
ന്യൂഡൽഹി: ലോക്സഭയിൽ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയിൽ ഉയർത്തിപിടിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. കേരള സാരിയിൽ ലോക്സഭയിലെത്തിയാണ് പ്രിയങ്ക വയനാടിന്റെ ചുമതലയേറ്റത്.പ്രിയങ്കയ്ക്കു പിന്നാലെ മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്ഗ്രസ് എംപി രവീന്ദ്ര വസന്ത്റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു. എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കൂടി പാർലമെന്റിൽ എത്തുന്നതോടെ കോൺഗ്രസിനു കരുത്താകുമെന്നാണ് വിലയിരുത്തൽ.