അ​ന​ധി​കൃ​ത​മാ​യി സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ കൈപറ്റിയവർക്കെതിരെ ന​ട​പ​ടി​ക്കൊ​രു​ങ്ങി ധ​ന​വ​കു​പ്പ്

അ​ന​ധി​കൃ​ത​മാ​യി പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റി​യ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും

Nov 28, 2024
അ​ന​ധി​കൃ​ത​മാ​യി സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ കൈപറ്റിയവർക്കെതിരെ  ന​ട​പ​ടി​ക്കൊ​രു​ങ്ങി ധ​ന​വ​കു​പ്പ്
action-taken-against-those-who-have-illegally-received-social-security-pension-taxation

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റി​യ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​ക്കൊ​രു​ങ്ങി സം​സ്ഥാ​ന ധ​ന​വ​കു​പ്പ്. പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞാ​ലു​ട​ന്‍ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.അ​ന​ധി​കൃ​ത​മാ​യി പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റി​യ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടി​ല്ല. പ​ട്ടി​ക​യി​ല്‍ ക​യ​റി​പ്പ​റ്റി​യ അ​ന​ര്‍​ഹ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ പെ​ൻ​ഷ​ൻ തു​ക പ​ലി​ശ അ​ട​ക്കം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ധ​ന​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.വി​ഷ​യ​ത്തി​ൽ സാ​ങ്കേ​തി​ക പി​ഴ​വ് മൂ​ല​മാ​ണോ അ​തോ ബോ​ധ​പൂ​ര്‍​വം അ​പേ​ക്ഷി​ച്ച​തു​കൊ​ണ്ടാ​ണോ പെ​ന്‍​ഷ​ന്‍ ല​ഭ്യ​മാ​യ​തെ​ന്ന് പ​രി​ശോ​ധി​ക്കും. ഇ​തി​ന് ശേ​ഷം ക​ര്‍​ശ​ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കും. പെ​ന്‍​ഷ​ന് അ​ര്‍​ഹ​രാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.അ​ർ​ഹ​ത​യി​ല്ലാ​തെ സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി സം​സ്ഥാ​ന​ത്തെ 1458 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. 55 വ​കു​പ്പു​ക​ളി​ലാ​യി പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ​മാ​ർ മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് അ​ധ്യാ​പ​ക​രും ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും വ​രെ​യു​ള്ള​വ​ർ സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ കൈ​പ്പ​റ്റു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.ധ​ന​വ​കു​പ്പ് നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ക​ണ്ടെ​ത്തി​യ​ത്. വി​ക​ലാം​ഗ ക്ഷേ​മ​പെ​ൻ​ഷ​ൻ, വി​ധ​വ പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ധി​കൃ​ത​മാ​യി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.