ഓണത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
സപ്ലൈകോ ഓണം മേള തുടങ്ങി
കോട്ടയം: ഇത്തവണ ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളേക്കാൾ വിപുലമായി സർക്കാർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയബാധിതരെക്കൂടി ചേർത്തുനിർത്തിയായിരിക്കും ഓണാഘോഷം. ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോയുടെ പ്രവർത്തനങ്ങളിലൂടെ കഴിയുന്നുണ്ട്- സ്പീക്കർ പറഞ്ഞു. നാട്ടകം സുരേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഗോപകുമാർ സമൃദ്ധി കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
സപ്ലൈകോ മേഖലാ മാനേജർ എം. ജയപ്രകാശ്,ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടോമി വേദഗിരി, ടി.സി. അരുൺ, ബാബു കപ്പക്കാലാ എന്നിവർ പ്രസംഗിച്ചു. തിരുനക്കര ബസ് സ്റ്റാൻഡിനു സമീപം പോലീസ് ഗ്രൗണ്ടിലാണ് ജില്ലാതല മേള നടക്കുന്നത്.
ഫോട്ടോ ക്യാപ്ഷൻ-
കോട്ടയം തിരുനക്കര പോലീസ് മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ജില്ലാതല ഓണംമേള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.


