മെഡിക്കൽ ആയുർവേദ താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : 2024 വർഷത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നീറ്റ് (യു.ജി) 2024 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ താൽക്കാലിക മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താൽക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതി ഉള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ [email protected] മുഖേന ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്കകം അറിയിക്കേണ്ടതാണ്.
സംസ്ഥാനത്തെ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള അലോട്ട്മെന്റ് മെഡിക്കൽ/ ആയുഷ് കൗൺസിലിംഗ് കമ്മിറ്റി പ്രസിദ്ധികരിച്ച അഖിലേന്ത്യാ ഷെഡ്യൂൾ അനുസരിച്ച് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച തുടർന്നുള്ള വിവരങ്ങൾക്കും വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് www.cee.kerala.gov.in നിരന്തരം സന്ദർശിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.