കാനനപാത ഭക്തർക്കായി തുറന്നു നൽകി

കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം

Dec 4, 2024
കാനനപാത ഭക്തർക്കായി തുറന്നു നൽകി
sabarimala

ശബരിമല :  കാനനപാത ഭക്തർക്കായി ഇന്ന് തുറന്നു നൽകി. ഇന്ന് രാവിലെ 8 മണിവരെ 30,000 തീർഥാടകർ ദർശനം നടത്തി. തിരക്ക് നിയന്ത്രണത്തിലും അടിസ്ഥാന സൗകര്യത്തിലും തൃപ്തിയാണ് ഭക്തർ രേഖപ്പെടുത്തുന്നത്.ശബരിമല കാനനപാത ഇന്ന് തീർത്ഥാടകർക്കായി തുറന്നു നൽകി. സത്രം മുക്കുഴി വഴിയുള്ള കാനനപാത ശബരിമല തീർത്ഥാടകർക്കായി ഇന്ന് രാവിലെ മുതൽ തുറന്നു 

നേരത്തെ കാനനപാതയിലൂടെയുള്ള ശബരിമല തീർഥാടനം താത്കാലികമായി ഹൈക്കോടതി വിലക്കിയിരുന്നു . മോശം കാലാവസ്ഥ മുൻനിർത്തിയായിരുന്നു വിലക്ക്. വണ്ടിപ്പെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർഥാടനത്തിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പ്രദേശത്ത് ഞായറാഴ്ച മുതൽ കനത്ത മൂടൽമഞ്ഞായിരുന്നു. കാലാവസ്ഥാ അനുകൂലമായാൽ മാത്രമേ ഇതു വഴി ഭക്തരേ കടത്തിവിടുകയുള്ളൂ എന്ന് വനംവകുപ്പ് വ്യക്തമാക്കി.

അതേസമയം അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കാനനപാത വഴിയും പുല്ലുമേട് വഴിയുമുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും ഇന്നലെ 86000 ലധികം തീർഥാടകർ മലകയറി.

ഇതിൽ തന്നെ 11,834 തീർഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല ചവിട്ടിയത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.