മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട.
മുന്തിരിക്കടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.
തൃശൂര്‍: മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുന്തിരിക്കടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ബംഗളൂരുവില്‍ നിന്ന് മുന്തിരി കച്ചവടത്തിന് കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്.
തൃശൂര്‍ സ്വദേശിക്ക് സ്പിരിറ്റ് കൈമാറാനുള്ള ശ്രമത്തിനിടെയാണ് എക്സൈസ് പിടികൂടിയത്. സ്പിരിറ്റ് വാങ്ങാന്‍ എത്തിയ ആളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാഹനം എടുത്ത് പ്രതി കടന്നുകളഞ്ഞു.