സംസ്ഥാനത്ത് ഇന്ന് കനത്ത മഴ: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

Aug 21, 2024
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
rain

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റ് 8 ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. ഇടി മിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാര മേഖലകളിലേക്ക് ഏർപ്പെടുത്തിയ യാത്ര വിലക്ക് തുടരുകയാണ്. മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മോശം കാലാവസ്ഥയായതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യ ബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.