ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണി; യുവതി തൂങ്ങി മരിച്ചനിലയിൽ
Menace of online loan applicants; The young woman hanged to death

പെരുമ്പാവൂർ : യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്.
മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ഭർത്താവ് അനീഷ് രണ്ടു മാസം മുൻപാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. മക്കൾ: ദേവദത്ത്, ദേവസൂര്യ.