തിരുവനന്തപുരം ആർഎംഎസ് ഡിവിഷൻ്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിന് വേണ്ടിയുള്ള ഡാക് അദാലത്ത് ജൂൺ 20ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തും.
അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും, പരാതിക്കാരന്റെ ഇ-മെയിൽ ഐ ഡി / വാട്സ്ആപ് നമ്പർ സഹിതം ssrmtv.keralapost@ gmail.com / [email protected] എന്ന ഇ-മെയിൽ ഐ ഡിയിലേക്കോ സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം ആർ എം എസ് ടിവി ഡിവിഷൻ, തിരുവനന്തപുരം 695023 എന്ന മേൽവിലാസത്തിലേക്കോ ജൂൺ 16നു മുൻപായി അയക്കേണ്ടതാണ്. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാനുള്ള ലിങ്ക് പരാതിക്കാരന് മൊബൈൽ നമ്പർ വഴിയോ ഇമെയിൽ ഐ ഡി വഴിയോ കൈമാറും.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.