കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാം ഫലം പ്രസിദ്ധീകരിച്ചു
ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം
കേന്ദ്ര ഗവണ്മെന്റ് സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന് (സിഎംഎസ്ഇ) ഫലം യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യു.പി.എസ്.സി) പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം.ജൂലായ് 14 നടന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന് 827 മെഡിക്കല്‍ ഓഫീസര്‍ തസ്തികകള്‍ നികത്താനുള്ളതാണ്. എക്സാം പാസായവര്‍ അഭിമുഖം നേരിടേണ്ടി വരും.
- യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
- ഹോംപേജിലുള്ള സിഎംഎസ്ഇ 2024 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
- റിസള്‍ട്ട് അടുത്തതായി വരുന്ന പേജില്‍ കാണാം
- പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക