സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കരാര്‍ നിയമനമാണ്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍

Jul 31, 2024
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
state-bank-of-india-has-invited-applications-for-the-vacancy-of-specialist-officers

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. 1040 ഒഴിവുണ്ട്. മുംബൈയിലോ രാജ്യത്തെ മറ്റേതെങ്കിലും സര്‍ക്കിളുകളിലോ ആയിരിക്കും നിയമനം.റിലേഷന്‍ഷിപ്പ് മാനേജര്‍: ഒഴിവ്- 273, വാര്‍ഷികശമ്പളം- 30 ലക്ഷം രൂപ. യോഗ്യത- ബിരുദവും ബാങ്കുകളിലോ ബ്രോക്കിങ്/ സെക്യൂരിറ്റി സ്ഥാപനങ്ങളിലോ വെല്‍ത്ത് മാനേജ്മെന്റില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 23-35.വി.പി. വെല്‍ത്ത്: ഒഴിവ്- 643, വാര്‍ഷികശമ്പളം- 45 ലക്ഷം രൂപ. യോഗ്യത- ബിരുദവും 60 ശതമാനം മാര്‍ക്കോടെയുള്ള എം.ബി.എ.യും (ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്) ബാങ്കുകളിലോ ബ്രോക്കിങ്/ സെക്യൂരിറ്റി സ്ഥാപനങ്ങളിലോ വെല്‍ത്ത് മാനേജ്മെന്റില്‍ ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 26-42.

മറ്റുതസ്തികകളും ഒഴിവും: സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്)- 2, സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്)- 2, പ്രോജക്ട് ഡിവലപ്മെന്റ് മാനേജര്‍ (ടെക്നോളജി)- 1, പ്രോജക്ട് ഡിവലപ്മെന്റ് മാനേജര്‍ (ബിസിനസ്)- 2, റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്)- 33, റീജണല്‍ ഹെഡ്- 6, ഇന്‍വെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്- 30, ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍- 23. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: 750 രൂപ (എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല). അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https://bank.sbi/careers സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.