ഷിരൂരിൽ അടിയൊഴുക്ക് കുറയുന്നു: അർജുനായുള്ള തെരച്ചിൽ ഉടൻ പുനരാരംഭിക്കും
ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ട്രക്ക് ഡ്രൈവർ അർജുനായുള്ള തെരച്ചിൽ രണ്ടു ദിവസത്തിനകം പുനരാരംഭി ക്കും
ബംഗളൂരു : ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ട്രക്ക് ഡ്രൈവർ അർജുനായുള്ള തെരച്ചിൽ രണ്ടു ദിവസത്തിനകം പുനരാരംഭിക്കുമെന്ന് എ.കെ.എം.അഷറഫ് എംഎൽഎ. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്നും എംഎൽഎ പറഞ്ഞു.
നിലവിൽ നാലു നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും ആരംഭിക്കും. കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാർവാർ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് തെരച്ചിലിന് അനുമതി നൽകുമെന്നും ഇപ്പോഴും പുഴയിൽ സീറോ വിസിബിലിറ്റിയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.അര്ജുൻ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തെരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നിർദേശമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തെരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.