സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്

ചെന്നൈ : സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങൾ ഊട്ടിയില്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഊട്ടിയിലെ ആശുപത്രിയിൽ ചികിത്സതേടിയ സൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് നിര്‍മാതാവ് എക്സ് പോസ്റ്റില്‍ കുറിച്ചു.