ക്യാഷ് അവാർഡ്: കായിക താരങ്ങളുടെ വിവരങ്ങൾ നൽകണം

Aug 12, 2026
ക്യാഷ് അവാർഡ്: കായിക താരങ്ങളുടെ വിവരങ്ങൾ നൽകണം

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗീകൃത കായിക അസോസിയേഷനുകൾ സംഘടിപ്പിച്ച ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് 2019-20 മുതൽ 2025-26 വരെയുള്ള കാലയളവിൽ മെഡൽ നേടിയ കായിക താരങ്ങളുടെ വിവരങ്ങൾ ക്യാഷ് അവാർഡിനായി സമർപ്പിക്കണം. അസോസിയേഷനുകൾ മുഖേന വിവരങ്ങൾ ആഗസ്റ്റ് 18ന് മുമ്പായി സെക്രട്ടറി, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ തപാൽ മുഖേന ലഭ്യമാക്കണം. നിശ്ചിത തീയതിക്ക് മുമ്പായി വിവരങ്ങൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലും നൽകണം. വിവരങ്ങൾ ലഭ്യമാകാത്ത പക്ഷം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്യാഷ് അവാർഡ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ പിന്നീട് പരാതികളോ അപേക്ഷകളോ പരിഗണിക്കുന്നതല്ല.