ആനക്കൂട്ടം അർദ്ധ രാത്രിയിൽ വീട്ടുമുറ്റത്ത്‌ ,ഭയന്ന് വീട്ടുകാർ ..കുട്ടപ്പായിപ്പാടിയിൽ പുലരുംവരെ കൃഷിനശിപ്പിച്ച് അഞ്ചോളം കാട്ടാനകൾ

ആനക്കൂട്ടം അർദ്ധ രാത്രിയിൽ വീട്ടുമുറ്റത്ത്‌ ,ഭയന്ന് വീട്ടുകാർ ..

Aug 24, 2024
ആനക്കൂട്ടം  അർദ്ധ രാത്രിയിൽ വീട്ടുമുറ്റത്ത്‌ ,ഭയന്ന് വീട്ടുകാർ ..കുട്ടപ്പായിപ്പാടിയിൽ  പുലരുംവരെ കൃഷിനശിപ്പിച്ച്  അഞ്ചോളം കാട്ടാനകൾ
KATTANA

മുക്കൂട്ടുതറ  :കുട്ടിയാനയും കൊമ്പനും പിടിയാനയും അടക്കം അഞ്ചോളം ആനകൾ അർദ്ധ രാത്രിയിൽ വീടിന്റെ മുന്നിൽ. വീട്ടിലേക്കുള്ള വൈദ്യുതി ലൈനിന്റെ സർവീസ് കേബിൾ വയർ വലിച്ചു പൊട്ടിച്ചാണ് ആനകൾ എത്തിയത്. ഇരുട്ടിൽ ശബ്ദം കേട്ട് ടോർച്ച് വെളിച്ചത്തിൽ നോക്കിയ വീട്ടുകാർ മുറ്റത്ത് ആനക്കൂട്ടത്തെ കണ്ട് ഭയന്നരണ്ടു. പറമ്പിലെ കുലച്ച വാഴകൾ നശിപ്പിച്ച ആനക്കൂട്ടം സമീപവാസികളുടെ പറമ്പുകളിലും എത്തി കൃഷികൾ തകർത്താണ് മടങ്ങിയത്. മുട്ടപ്പള്ളി വാർഡിൽ കുട്ടപ്പായിപ്പടി വനാതിർത്തിയിലാണ് പുലരും വരെ കാട്ടാനകൾ ഭീതി സൃഷ്ടിച്ചു കൃഷികൾ നശിപ്പിച്ചത്.തത്തംകുളം ടി ജെ വർഗീസിന്റെ വീട്ടുമുറ്റത്ത് എത്തിയ ആനക്കൂട്ടം വൈദ്യുതി ലൈനുകളും പോസ്റ്റും തകർക്കാൻ ശ്രമിച്ചു. ആനകൾ ചവിട്ടി തള്ളിയതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ്‌ ചെരിഞ്ഞ നിലയിലാണ്. വീട്ടിലേക്കുള്ള സർവീസ് വയർ പൊട്ടിയതിനെ തുടർന്ന് വീടുമായുള്ള വൈദ്യുതി ബന്ധം മുറിഞ്ഞിരുന്നു. മുളങ്ങാശ്ശേരി സിബി, കമ്പിയിൽ ശ്രീജിത്ത്‌, ചൂണ്ടശേരി സിന്ധു സോമൻ എന്നിവരുടെ കൃഷികളും റബറും കമുകുകളും വാഴ കൃഷികളും ആനക്കൂട്ടം ചവിട്ടി മെതിച്ച നിലയിലാണ്. പ്രദേശത്ത് ഇനിയും ആനക്കൂട്ടം എത്തുമെന്ന ഭീതിയും ആശങ്കയും വ്യാപകമായിരിക്കുകയാണ്. വാർഡ് അംഗം എം എസ് സതീശ് സ്ഥലം സന്ദർശിച്ച് കർഷകരെ ആശ്വസിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ ധരിപ്പിച്ച വാർഡ് അംഗം അടിയന്തിരമായി ഫെൻസിങ് വനാതിർത്തിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രദേശത്ത് വനപാലകരുടെ സാന്നിധ്യവും ആവശ്യപ്പെട്ടിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.