പാലക്കാട് കാഞ്ഞിരപ്പുഴ-പാലക്കയം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ-പാലക്കയം റോഡിൽ കനത്ത മഴ കാരണം മണ്ണിടിഞ്ഞ് വാഹനഗതാഗതം മുടങ്ങി.തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാത്തത് കാരണം ആളപായമുണ്ടായില്ല. രാത്രി വൈകിയും മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.
അതേസമയം, ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 10 മുതൽ 20 സെന്റിമീറ്റർ വരെ ഉയർത്തിയതായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.