കോഴിക്കോട് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു
സൈഡ് നൽകാഞ്ഞതിന് കാർ യാത്രക്കാരൻ ബസ് ഡ്രൈവറെ ആക്രമിച്ചു
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം. സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരനാണ് ബസ് ഡ്രൈവറെ ആക്രമിച്ചത്.
പരിക്കേറ്റ ബസ് ഡ്രൈവര്‍ സുബ്രഹ്മണ്യൻ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കെ.എസ്.ആര്.ടി.സി അധികൃതര്‍ കസബ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.