കാലിക്കറ്റ് സര്‍വകലാശാല ബി.എഡ്. കൊമേഴ്സ് ഓപ്‌ഷൻ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് 24-ന് വൈകീട്ട് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് സഹിതം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ സ്ഥിരപ്രവേശനം നേടേണ്ടതാണ്.

Aug 24, 2024
കാലിക്കറ്റ് സര്‍വകലാശാല ബി.എഡ്. കൊമേഴ്സ് ഓപ്‌ഷൻ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 - 2025 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തരമുള്ള ബി.എഡ്. കൊമേഴ്സ് ഓപ്ഷന്റെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 

അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് 24-ന് വൈകീട്ട് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് സഹിതം അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ സ്ഥിരപ്രവേശനം നേടേണ്ടതാണ്.

മാൻഡേറ്ററി ഫീസ്
 എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിന് 135/- രൂപ
 മറ്റുള്ളവർക്ക് 540/- രൂപ  

മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. 
ഇവരെ തുടര്‍ന്നുള്ള പ്രവേശനത്തിന് പരിഗണിക്കില്ല. 
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ എല്ലാ ഹയര്‍ ഓപ്ഷനുകളും ക്യാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് എടുത്ത് സ്ഥിരം പ്രവേശനം നേടണം.

ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നവരെ അലോട്ട്മെന്റിനുശേഷം ഉണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കും. സ്ഥിരപ്രവേശനം നേടിയവര്‍ക്ക് ടി.സി. ഒഴികെയുള്ള എല്ലാ അസല്‍ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാം. 

Prajeesh N K MADAPPALLY