തിരുവനന്തപുരത്ത് മെട്രോ റെയിൽ യാഥാർഥ്യമാക്കും ;ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരത്ത് മെട്രോ റെയിൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ്. സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും ഉയരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിൻ്റെ ഇത്തവണത്തെ ബജറ്റ് അവതരണം. സാമ്പത്തിക ഞെരുക്കം മൂലം വിവിധ പദ്ധതികൾക്കായുള്ള വിഹിതം പോലും മുൻ സർക്കാർ വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ സർകാരിൻ്റെ ധനസ്ഥിതി ഉയർന്നെന്നും ജിഡിപി വളർച്ച മെച്ചപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് മെട്രോ റെയിൽ യാഥാർഥ്യമാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊച്ചി മെട്രോയുടെ വികസനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തെക്കൻ കേരളത്തിൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവൻ ചെലവും വഹിച്ചത് കേരളമാണെന്നും ധനമന്ത്രി പറഞ്ഞു.