വ്യാജസർട്ടിഫിക്കറ്റ് -ശക്തമായ നിയമ നടപടിക്ക് മല അരയ മഹാസഭ

മൂലമറ്റം ( ഇടുക്കി) പട്ടികവർഗക്കാരുടെ പേരിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച് വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിയമനങ്ങളും
തട്ടിയെടുത്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാൻ മൂലമറ്റത്തു ചേർന്ന മല അരയ മഹാസഭ സംസ്ഥാന പ്രതിനിധി സമ്മേളനം തീരുമാനിച്ചു .
വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചവരെപ്പറ്റി കിർത്താട് സ് അന്വേഷണ റിപ്പോർട്ട്സമർപ്പിച്ചിട്ടുംതിരുമാനമെടുക്കാതെയും കോടതികളിൽ നിന്നു സ്റ്റേ എടുക്കാൻ സൗകര്യമൊരുക്കിയും അധികൃതർ ഒത്തുകളിക്കുകയാണ്.വ്യാജ ജാതിസർട്ടിഫിക്കറ്റ് സമ്പാദിച്ച വർക്കെതിരെ ക്രിമിനൽ കുറ്റത്തിന്
സർക്കാർ തന്നെ കേസ് എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
യഥാർത്ഥ പട്ടികവർഗ്ഗക്കാരുടെ നിരവധിഅവസരങ്ങളാണ് നഷ്ടമാകുന്നത്. ഇത് അംഗീകരിക്കാനാകില്ല. ഭരണഘടനാപരമായ സംവരണം വ്യതിരിക്തമായ സംസ്കാരത്തെ അടിസ്ഥാനമാക്കി മാത്രമാണ് നിലനിൽക്കുന്നത്. എന്നാൽ സംസ്കാരവും വിശ്വാസവും ഉപേക്ഷിച്ചവർക്ക്
എങ്ങനെയാണ് സംവരണം നൽകുന്നതെന്നു പരിശേധിക്കപ്പടേണ്ടതുണ്ട്. ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടുകൾ അധികൃതർ സ്വീകരിക്കുന്നതു ഭരണഘടനാ ലംഘനമാണ്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലേറെ പ്രതിനിധികൾ പങ്കെടുത്തജനറൽബോഡിയിലാണ്തീരുമാനമെടുത്തത്. സഭയുടെ നേതൃത്വത്തിൽ വയനാട്, അട്ടപ്പാടി എന്നിവിടങ്ങളിൽകൂടുതൽ എയ്ഡഡ് കോളേജുകൾ സർക്കാർ അനുവദിക്കണമെന്നുംഇപ്പോഴുള്ള എയ്ഡഡ് കോളേജുകളിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്നും ട്രൈബൽ
മാനേജ്മെൻ്റിൽ ട്രൈബൽ യൂണിവേഴ്സിറ്റി അനുവദിക്കണമെന്നും ഇതിനായി കേന്ദ്ര സംസ്ഥാനസർക്കാരുകൾമുന്നോട്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു .
പട്ടയനടപടികൾ അട്ടിമറിക്കപ്പെട്ട സാഹചര്യങ്ങൾ പരിശോധിക്കണമെന്നും ജില്ലയിലെ നൂറുകണക്കിനാദിവാസികൾക്കു നൽകാൻ തയ്യാറാക്കിയ പട്ടയം വിതരണം ചെയ്യാതെ തടഞ്ഞു വച്ചിരിക്കുന്ന സാഹചര്യത്തെപ്പറ്റി സർക്കാർ തല അന്വേഷണം നടത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുംസമ്മേളനം ആവശ്യപ്പെട്ടു
സഭയുടെ നേതൃത്വത്തിൽ എരുമേലി കാളകെട്ടിയിൽ സ്വാമിമാർക്ക് വേണ്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കാനും
കരിമലനിലയത്തിൻ്റെനിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുവാനും തീരുമാനിച്ചു.
ട്രൈബൽ ജനതയുടെ അവകാശ ങ്ങൾ ഹനിച്ചു കൊണ്ട് അഞ്ചുപതിറ്റാണ്ടുകൾക്കു മുമ്പ് വനം വകുപ്പ് കൊണ്ടുവന്ന ഹിൽമെൻ സെറ്റിൽമെൻ്റ് ആക്ടിനെതിരെ നിയമപോരാട്ടം നടത്തി മനുഷ്യത്വവിരുദ്ധമായ നിയമം റദ്ദാക്കാൻ നേതൃത്വം നൽകിയ പെരിങ്ങാശ്ശേരി ഈച്ചരൻ ഇട്യാതിയുടെ പേരുനൽക്കി ( HRC ഹാൾ ) ചേർന്നപ്രതിനിധി സമ്മേളനത്തിൽസഭാ പ്രസിഡൻറ് എം കെ സജി അധ്യക്ഷതവഹിച്ചു .ജനറൽ സെക്രട്ടറി പി കെ സജീവ് ഉദ്ഘാടനം ചെയ്തു രണ്ടുദിവസമായി നാടുകാണിയിലും മൂലമറ്റത്തുമായി നടന്ന സമ്മേളനത്തിൽ , സഭാ ഭാരവാഹികളായ ഷൈലജ നാരായണൻ, പി.എ.രാജൻ ' കെ.കെ. സനൽകുമാർ,
പി എൻ മോഹനൻ, എം.ബി. രാജൻ, അജിത ഉദയകുമാർ, സിന്ധു പുഷ്പരാജൻ, ഗോകുൽ.ജി മാധവ്, അക്ഷരഷാജി. പ്രൊഫ: സുബിൻ വി അനിരുദ്ധൻ, ഡോ:വി.ആർ രാജേഷ്, പ്രൊഫ. റ്റി.പി. ആരുൺ നാഥ്, അഡ്വ : അർജുൻ വലിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു