കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷകൾ 2024 ജൂലൈ 25 വരെ അതാതു കൃഷിഭവനുകളിൽ സ്വീകരിക്കും.

തിരുവനന്തപുരം : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നൽകുന്ന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിര താമസക്കാരായ പൗരന്മാരാണ് അവാർഡിന് നോമിനേഷൻ സമർപ്പിക്കുന്നതിന് യോഗ്യരായിട്ടുള്ളത്. 41 അവാർഡുകളാണ് ഇത്തവണ നൽകുന്നത്. അപേക്ഷകൾ 2024 ജൂലൈ 25 വരെ അതാതു കൃഷിഭവനുകളിൽ സ്വീകരിക്കും. ക്ഷോണി സംരക്ഷണ അവാർഡിനുള്ള അപേക്ഷകൾ അതാതു ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്കും കർഷക ഭാരതി അവാർഡിനുള്ള അപേക്ഷകൾ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ 0020 ഇൻഫർമേഷൻ ഫാം ബ്യൂറോയ്ക്കും സമർപ്പിക്കണം. വിശദ വിവരങ്ങൾ കൃഷിഡയറക്‌ടറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. (w.w.w.karshikakeralam.gov.in)