യൂത്ത് ഫെസ്റ്റ് 2024 നായി എൻട്രികൾ ക്ഷണിച്ചു
ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി കോളേജ് വിദ്യാർത്ഥികൾക്കായി (17 നും 25 നു മിടയിൽ പ്രായമുള്ളവർ) മാരത്തോൺ (റെഡ് റൺ -5 km), ഫ്ലാഷ് മോബ് എന്നീ ഇനങ്ങളിൽ മത്സരം നടത്തുന്നു
തിരുവനന്തപുരം : വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ. വി. / എയ്ഡ്സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും, സംയുക്തമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി കോളേജ് വിദ്യാർത്ഥികൾക്കായി (17 നും 25 നു മിടയിൽ പ്രായമുള്ളവർ) മാരത്തോൺ (റെഡ് റൺ -5 km), ഫ്ലാഷ് മോബ് എന്നീ ഇനങ്ങളിൽ മത്സരം നടത്തുന്നു.
ജൂലൈ 27 രാവിലെ 7 മണിയ്ക്ക് പേട്ട നഗരസഭ ഡിസ്പെൻസറി അങ്കണത്തിൽ നിന്നും ആരംഭിച്ച് മാനവീയം വീഥിയിൽ അവസാനിക്കുന്ന .മാരത്തോണിൽ (റെഡ് റൺ) ജില്ലയിലെ ഐ.ടി.ഐ., പോളിടെക്നിക്ക്, ആര്ട്ട്സ് &സയന്സ്, പ്രൊഫഷണൽ കോളേജുകൾ തുടങ്ങി എല്ലാ കോളേജുകളിലേയും 17 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥി കൾക്ക് മത്സരത്തില് പങ്കെടുക്കാം. ആൺകുട്ടികൾ പെൺകുട്ടികൾ, ട്രാൻസ്ജെൻഡേഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മരത്തോൺ സംഘടിപ്പിക്കുന്നത്. മാരത്തോണിന് മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 , 3000 , 2000 രൂപ ക്യാഷ് പ്രൈസായി നൽകും. ഒന്നാം സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായിരിക്കും. സംസ്ഥാനതലത്തിൽ വിജയിക്കുന്നവർക്ക് ദേശീയതലത്തിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന് 10000, രണ്ടാം സ്ഥാനത്തിന് 8000 ,മൂന്നാംസ്ഥാനം 5000 എന്നിങ്ങനെയും ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തിന് 50000, രണ്ടാം സ്ഥാനത്തിന് 35000 മൂന്നാം സ്ഥാനത്തിന് 25000 എന്നിങ്ങനെയുമാണ് ക്യാഷ് പ്രൈസ് നൽകുന്നത്.
ജൂലൈ 27 ന് രാവിലെ 10 മണി മുതൽ സ്റ്റേറ്റ് ന്യൂട്രിഷൻ ഹാളിൽ (ഡിഎംഒ ഓഫീസ് കോമ്പൗണ്ട് )വച്ച് ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിക്കുന്നു.ഒന്ന് മുതൽ അഞ്ച് വരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം5000,4500, 4000,3500,3000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകുന്നതാണ്. ഒരു ടീമിൽ കുറഞ്ഞത് 10 പേർ പങ്കെടുക്കേണ്ടതാണ്. . താല്പര്യമുള്ളവർ ജൂലൈ 24 നകം [email protected] എന്ന മെയിലിൽ രജിസ്റ്റർ ചെയ്യുക.ഫ്ലാഷ് മോബ് ടീം അംഗങ്ങളുടെ എണ്ണം കൂടി രേഖപ്പെടുത്തുക. മത്സരാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ പ്രിൻസിപ്പാൾ നൽകുന്ന സാക്ഷ്യപാത്രം, വയസ്സ്, ജന്റർ എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധം. കൂടുതൽ വിവരങ്ങൾക്ക് 9447857424, 9847123248, 9567795075 എന്നീ നമ്പറുകളിലേയ്ക്ക് വിളിയ്ക്കാവുന്നതാണ്.