അപേക്ഷ ക്ഷണിച്ചു
കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും 2027 ജനുവരി മുതല്‍ ഡിസംബര്‍ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മറ്റ് അനുബന്ധ തസ്തികകള്‍ എന്നീ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്സ്കോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്തഭടന്മാരില് നിന്നും അവരുടെ ആശ്രിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി ഡിസംബര്‍ 10ന് വൈകുന്നേരം അഞ്ചു വരെ സമര്‍പ്പിക്കാം. കെക്സ്കോണ്‍ മുഖാന്തരം വിന്യസിക്കപ്പെട്ടിട്ടുള്ളവര്‍ക്കും അവരുടെതല്ലാത്ത കാരണങ്ങളാല്‍ വിന്യാസത്തില്‍ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാം. പ്രോവിഡന്റ് ഫണ്ടിലെ പെന്ഷന് ഫണ്ട് അടക്കം പിന്‍വലിച്ചവരും 1972 ജനുവരി ഒന്നിനു മുന്‍പ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല. www.kexcon.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0471-2320771.


