കൊരട്ടിയില്‍ വീടിനുനേരെ ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം

ലഹരിക്കടിമയായ അശ്വിന്‍ എന്ന യുവാവാണ് ആക്രമണം നടത്തിയത്. സിന്ധു ജയരാജ് എന്ന യുവതിയുടെ വീടിന്റെ ജനല്‍ചില്ലുകളും കാറിന്റെ ചില്ലുകളും യുവാവ് തകര്‍ത്തു.

കൊരട്ടിയില്‍ വീടിനുനേരെ  ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം
an-intoxicated-youth-attacked-a-house-in-koratti

തൃശ്ശൂര്‍: കൊരട്ടിയില്‍ വീടിനുനേരെ യുവാവിന്റെ ആക്രമണം. ലഹരിക്കടിമയായ അശ്വിന്‍ എന്ന യുവാവാണ് ആക്രമണം നടത്തിയത്. സിന്ധു ജയരാജ് എന്ന യുവതിയുടെ വീടിന്റെ ജനല്‍ചില്ലുകളും കാറിന്റെ ചില്ലുകളും യുവാവ് തകര്‍ത്തു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ മുന്‍ ഗ്രാമപഞ്ചായത്തംഗവും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ഇടപെട്ടില്ലെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും തങ്ങളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്നും സിന്ധു പറഞ്ഞു.കുഞ്ഞും സിന്ധുവും വീട്ടിലുള്ള സമയത്താണ് പ്രതി വെട്ടുകത്തിയുമായി വന്നത്. പിന്നാലെ അസഭ്യവര്‍ഷം നടത്തുകയും ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇയാള്‍ ലഹരി ഉപയോഗിച്ച് പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണെന്നാണ് വിവരം. സ്വന്തം വീടുവരെ ഇത്തരത്തില്‍ തല്ലിപ്പൊളിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.