ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ ആറംഗസംഘം പിടിയില്‍
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് മോഡലായ യുവതി ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.
കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ ആറംഗസംഘം പിടിയില്‍. കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് മോഡലായ യുവതി ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. കൊക്കെയ്‌നും എം.ഡി.എം.എയും ഇവരില്‍ നിന്ന് കണ്ടെടുത്തതായാണ് വിവരം.വരാപ്പുഴ സ്വദേശിയായ മോഡല്‍ അല്‍ക്ക ബോണിയും സുഹൃത്ത് എബിന്‍ ലൈജുവുമാണ് മുഖ്യപ്രതികള്‍. ആഷിഖ് അന്‍സാരി, രഞ്ജിത്ത്, സൂരജ്, മുഹമ്മദ് അസര്‍ എന്നിവരാണ് മറ്റു പ്രതികള്‍. 18 നും 24 നുമിടയില്‍ പ്രായമുള്ളവരാണ് പ്രതികളെല്ലാവരും. ആഷിഖിന്റെ പേരിലാണ് റൂം എടുത്തിരുന്നത്. ആറുപേരെയും ഒരു റൂമില്‍നിന്നാണ് പിടികൂടിയത്.മോഡലിങ്ങിന്റെ മറവിലാണ് ഇവര്‍ ലഹരിക്കടത്ത് നടത്തിയതെന്ന് പോലീസ് പറയുന്നു. മുമ്പും ഇവര്‍ ലഹരി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍നിന്നാണ് ലഹരി എത്തിക്കുന്നത്. ലഹരി വില്‍പനയുടെ കണക്കുകള്‍ എഴുതിയ ബുക്കും ലോഡ്ജ് റൂമില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.