പിറന്നാള്‍ കേക്കുമായി രാത്രി പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി
പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നഹാസിനാണ് കൊല്ലം തേവലക്കരയില്‍ പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍വെച്ച് മര്‍ദനമേറ്റത്
പത്തനംതിട്ട: പിറന്നാള്‍ കേക്കുമായി രാത്രി പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നഹാസിനാണ് കൊല്ലം തേവലക്കരയില്‍ പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍വെച്ച് മര്‍ദനമേറ്റത്. അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ നഹാസിനെതിരേ കൊല്ലം തെക്കുംഭാഗം പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടില്‍ കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.