' ഇന്നലെ' ഗാനം ശ്രദ്ധേയമാവുന്നു; സീറോ ബജറ്റിൽ നിർമിച്ച പൂർണമായും ആൻഡ്രോയ്ഡ് ഫോണിൽ ചിത്രീകരിച്ചത്
ബാവുൽ സംഗീതത്തിൻ്റെ ഛായയുള്ള, ഗസലിൻ്റെ മാധുര്യമുള്ള ' ഇന്നലെ' എന്ന ഗാനം ശ്രദ്ധേയമാവുന്നു.
ബാവുൽ സംഗീതത്തിൻ്റെ ഛായയുള്ള, ഗസലിൻ്റെ മാധുര്യമുള്ള ' ഇന്നലെ' എന്ന ഗാനം ശ്രദ്ധേയമാവുന്നു. സീറോ ബജറ്റിൽ നിർമിച്ച 'ഇന്നലെ' പൂർണമായും ആൻഡ്രോയ്ഡ് ഫോണിലാണ് ചിത്രീകരിച്ചത്. സപ്ലൈക്കോ ജീവനക്കാരൻ നായകനായ പാട്ടിന് സംഗീത സംവിധാനം നിർവഹിച്ചത് ഒരു പോലീസുകാരനാണ്.മിസ്റ്റിക് ഫാക്ടറിയുടെ ബാനറിൽ പുറത്തിറങ്ങിയ 'ഇന്നലെ'യുടെ നായകൻ സപ്ലൈക്കോയിലെ ജീവനക്കാരനായ ബിജു. ടി. ദേവേന്ദ്രനാണ്. കോഴിക്കോട് ലിങ്ക് റോഡിൽ സപ്ലൈകോയുടെ നെല്ല് സംഭരണ വിഭാഗത്തിൽ അസിസ്റ്റൻ്റ് സെയിൽസ്മാനാണ് ബാലുശ്ശേരി തലയാട് തയ്യുള്ളതിൽ ബിജു. പാട്ടിന് ഈണം ചിട്ടപ്പെടുത്തിയ പ്രശാന്ത് മൽഹാൽ കോഴിക്കോട് സിറ്റി പൊലീസിലെ സ്ക്വാഡ് അംഗമാണ്. അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ഉദ്യോഗസ്ഥൻകൂടിയാണ് പ്രശാന്ത്.സൂര്യശ്യാം ഗോപാൽ ആണ് ഗായകൻ. വർഷങ്ങൾക്കു ശേഷം സിനിമയിലെ മധു പകരൂ, കണ്ണൂർ സ്ക്വാഡിലെ മൃദുഭാവേ ദൃഡ കൃത്യേ തുടങ്ങിയ പാട്ടുകളിൽ കോറസ് പാടിയിട്ടുണ്ട്. പേരാമ്പ്ര സ്വദേശിയായ അനാമിക ചന്ദ്രനാണ് ഇന്നലെയിലെ നായിക. രണ്ടു വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്ത ഇനങ്ങളിൽ ജേതാവായിരുന്നു.സൂര്യശ്യാം ഗോപാൽ ആണ് ഗായകൻ. വർഷങ്ങൾക്കു ശേഷം സിനിമയിലെ മധു പകരൂ, കണ്ണൂർ സ്ക്വാഡിലെ മൃദുഭാവേ ദൃഡ കൃത്യേ തുടങ്ങിയ പാട്ടുകളിൽ കോറസ് പാടിയിട്ടുണ്ട്. പേരാമ്പ്ര സ്വദേശിയായ അനാമിക ചന്ദ്രനാണ് ഇന്നലെയിലെ നായിക. രണ്ടു വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്ത ഇനങ്ങളിൽ ജേതാവായിരുന്നു.
പ്രണയവും വിരഹവും ഉള്ളിൽ തൊടുന്ന വരികൾ എഴുതിയത് ചിത്രകാരനും മാധ്യമപ്രവർത്തകനുമായ മിത്രൻ വിശ്വനാഥനാണ്. 'ഓള് എന്ന പാട്ടിന് മികച്ച സംവിധായകനുള്ള മലയാള ചലച്ചിത്ര കൂട്ടായ്മയുടെ ജയൻ സ്മാരക പുരസ്കാരവും ഇദയം എന്ന പാട്ടിൻ്റെ ഗാനരചനയ്ക്ക് യുഎഇയിലെ മെഹ്ഫിൽ രാജ്യാന്തര മ്യൂസിക് ഫെസ്റ്റിൽ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. തിരൂർ സ്വദേശിയായ എ.കെ. മെഹറൂഫാണ് നിർമാണ നിർവഹണം.