പണം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്
പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു കൊണ്ട് വാട്സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
തിരുവനന്തപുരം :പണം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്. അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് എന്നാണ് കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു കൊണ്ട് വാട്സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്നും കേരള പൊലീസ് പറഞ്ഞു.ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കണം. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാമെന്നും വ്യക്തമാക്കി .