കേരള ഹിന്ദു സാംബവര്‍ സമാജം സംസ്ഥാന സമ്മേളനത്തിനു തുടക്കം
STATE
ചങ്ങനാശേരി: ശ്രീമൂലം പ്രജാസഭാംഗമായിരുന്ന സാംബവ സമുദായാചാര്യന്‍ കാവാരിക്കുളം കണ്ടന് കുമാരന്റെ പേരില്‍ തിരുവനന്തപുരത്ത് സ്ക്വയര്‍ സ്ഥാപിക്കണമെന്ന് കേരള ഹിന്ദു സാംബവര്‍ സമാജം (കെഎച്ച്എസ്എസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.കെ. രാജന് ചിത്രപ്പുഴ അധ്യക്ഷത വഹിച്ചു.പ്രതിനിധിസമ്മേളനം കെ.കെ. രാജന് ചിത്രപ്പുഴ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സംസ്ഥാന രക്ഷാധികാരി സി.സി. കുട്ടപ്പന്, ജനറല്‍ സെക്രട്ടറി കുഞ്ഞുമോന് കെ. കന്യാടത്ത്, സംസ്ഥാന ഉപാധ്യക്ഷന്‍ രാജന് സൂര്യാലയം, കെ. രാജപ്പന്, പി.കെ. അയ്യപ്പന്‍കുട്ടി, പി.എസ്. സുബ്രന്, സി.ജി. വേലായുധന്, ടി.എ. ഗോപി. സുധാ രാജു എന്നിവര്‍ പ്രസംഗിച്ചു.ഇന്ന് രാവിലെ 10നു വനിത-യുവജന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.വൈകുന്നേരം നാലിന് പെരുന്ന റെഡ്സ്ക്വയറില്‍ നിന്നും സമ്മേളന വേദിയിലേക്ക് പ്രകടനം. തുടര്‍ന്ന് പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.