കേരളത്തില്‍ പ്രൈമറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപീകരിക്കണം: കെപിഎച്ച്എഫ്
DIRECTORATE
ചങ്ങനാശേരി: പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രൈമറി ഡയറക്ടറേറ്റ് രൂപീകരിക്കുകയും പ്രീ പ്രൈമറി മുതല്‍ സംസ്ഥാനത്ത് ഏകീകൃത സിലബസ് നടപ്പിലാക്കുന്നതിനും ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസു വരെ കുട്ടികളെ മാതൃഭാഷയില്‍ത്തന്നെ പഠിപ്പിക്കുന്നതിന് നിയമനിര്‍മാണം നടത്തുന്നതിനും നടപടി വേണമെന്ന് കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫ്രണ്ട് (കെപിഎച്ച്എഫ് ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളില്‍ നിയമിക്കപ്പെടുന്ന ദിവസവേതന അധ്യാപകർക്ക് സ്കൂളില്‍ തുടര്‍നിയമനം നല്‍കണമെന്നും ഡിഎ കുടിശിക പൂര്‍ണമായി നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ചങ്ങനാശേരി അരിക്കത്തില്‍ (അമൃത ) കണ്വന്ഷന് സെന്ററില്‍ സംസ്ഥാന സമ്മേളനം സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, എ.എച്ച്. ഹാഫീസ്, ഗായത്രിദേവി, മഞ്ചാളത്ത് പ്രഭാകരന്, വി.പി. അരവിന്ദന്, കെ. പ്രദീപന്, ഷാജി.വി. മാത്യു, കുര്യന് ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്റ്റീഫന്‍ ജോര്‍ജ് എക്സ് എഎല്‍എ പ്രതിനിധി സമ്മേളനവും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ സാംസ്കാരിക സമ്മേളനവും പ്രഫ. ലോപ്പസ് മാത്യു വിദ്യാഭ്യാസ സമ്മേളനവും ജോബ് മൈക്കിള്‍ എംഎല്‍എയും വനിതാ സമ്മേളനം വനിതാ വികസന കോര്പറേഷന് അംഗം പെണ്ണമ്മ ജോസഫും ഉദ്ഘാടനം ചെയ്തു.
സംഘടനാനേതാക്കളായ മുരളീധരന് സി.എ., എം. മനോജന് , പി.വി. ജോസ്, സജി ജി., ബിനോയി മഠത്തില്‍, ജോണി കെ. എ., ലതിക കെ.കെ., ജോണ്‍സ് റെജി മാത്യു തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിച്ചു