സർക്കാർ/സ്വാശ്രയ കോളേജുകളിൽ എം.സി.എ. പ്രവേശനം
പരീക്ഷാതീയതി പിന്നീട് അറിയിക്കും. പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്.
തിരുവനന്തപുരം : കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയനവർഷത്തെ എം.സി.എ. (മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ) റഗുലർ പ്രവേശനത്തിന് അപേക്ഷിക്കാം.യോഗ്യത: ഏതെങ്കിലുംവിഷയത്തിൽ ബിരുദം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദതലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/കംപ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/കോളേജ് തലത്തിൽ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും.പ്രവേശനപരീക്ഷയുണ്ട്. പരീക്ഷാതീയതി പിന്നീട് അറിയിക്കും. പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. www.lbscentre.kerala.gov.in വഴി ജൂൺ മൂന്നുവരെ അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാഫീസ്.വ്യക്തിഗതവിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖവഴിയോ അപേക്ഷാഫീസ് അടയ്ക്കാം. വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.