സർക്കാർ മേഖലയിൽ ബിഎസ്സി നഴ്സിംഗിന് 1020 സീറ്റുകൾ വർധിപ്പിച്ചു
KERALA
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ ഈ വർഷം 1020 നഴ്സിംഗ് സീറ്റുകൾകൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ്.സർക്കാർ മേഖലയിൽ 400 സീറ്റുകളും സർക്കാർ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകളും വർധിപ്പിച്ചു. കൂടാതെ, സീപാസിൽ 150ഉം കെയ്പിൽ 50 ഉം ബിഎസ്സി സീറ്റുകളാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ 9821 സീറ്റുകൾ ആയി .
ജനറൽ നഴ്സിംഗിന് 100 സീറ്റുകളും വർധിപ്പിച്ചു. ട്രാൻസ്ജെന്റർ വ്യക്തികൾക്ക് നഴ്സിംഗ് മേഖലയിൽ സംവരണം അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.